സംഘ്പരിവാർ
-ബിജെപി /മാർക്സിസ്റ്റ് കൾക്കു തമ്മിലുള്ള വ്യത്യാസം
ചർമത്തിന്റെ ആഴത്തിൽ മാത്രമേയുള്ളു .ഇരുവരും
അഭിപ്രായങ്ങളെയും ,എതിർ ചിന്താഗതികളെയും ഭയപ്പെടുന്നു
.അവരുടെ ചിന്താഗതിയാണ് സത്യം ,അതാണ് വെളിച്ചമെന്ന്
കണ്ണടച്ചു വിശ്വസിക്കുന്നതിനാൽ വെളിച്ചമെന്താണെന്ന് ആ കൂട്ടർക്ക്
ഇനിയും മനസിലായിട്ടില്ല .
സുനിൽ ഇളയിടാത്തതിന്റെ നേരെയുള്ള നീച പ്രവർത്തി
അവരുടെ അധമ സംസ്കാരത്തെയാണ്
വിളിച്ചോതുന്നത്.പ്രതിയോഗിയെ കിട്ടിയിലെങ്കിൽ നാക്കെടുക്കാപ്രാണികളെ വരെ ചുട്ടെരിക്കുന്ന
സംസ്കാരമാണെല്ലോ നമ്മൾ കണ്ടിട്ടുള്ളത്. പാപ്പിനിശ്ശേരി
പാമ്പു വളർത്തൽ സങ്കേതത്തിൽ മാർക്സിസ്റ്റുകാർ
കാട്ടിയ നിഷ്ഠുരത ഇനിയും
അതിന്റെ പൈശാചിക രൂപത്തിൽ നമ്മളുടെയൊക്കെ
മനസുകളിൽ തങ്ങിനിൽകുന്നില്ലേ ഇപ്പോഴും ?
എന്താണ് ഈ കൂട്ടർ
ഭയക്കുന്നത്? ആശയങ്ങളെ ആശയങ്ങൾ കൊണ്ട്
നേരിടാനുള്ള കഴിവുകേട്, ഭയം , to put it in simple words 'impotency ', അല്ലാതെ വേറെ എന്താണ്
? ബഹുസ്വരത അവരെ വിറളിപിടിപ്പിക്കുന്നു.!
എല്ലാത്തിനും
ഒരു ഓമന പേരും,
ന്യായവാദവും ഉണ്ടാവും - മനോവികാരത്തേ , വിശ്വാസത്തെ
വ്രണപ്പെടുത്തി എന്ന് ! അയലത്തെ വീട്ടിലെ
നായ് ഒന്ന് കുരച്ചാൽ
തെറിച്ചു പോകുന്ന വിശ്വാസ പ്രമങ്ങളാണോ
ഇവർ പേറി നടക്കുന്നത്
? ഹാ കഷ്ടം!
തൊടുപുഴ ന്യൂമാൻ കോളജിലെ അധ്യാപകന്റെ
കൈത്തണ്ട ഛേദിച്ച പിശാശുക്കളും ഇവരും
തമ്മിലുള്ള അകലം അവരുടെ പേരുകളിൽ
, സംഘടനയുടെ പേരുകളിലുള്ള ലിപികളുടെ വ്യത്യാസം മാത്രമേയുള്ളു
. ശ്രീ സുനിൽ ഇളയിടത്തിനു എല്ലാ
വിധത്തിലുമുള്ള ധാർമികമായ ഐകമത്യം രേഖപ്പെടുത്തി
കൊള്ളട്ടേ . അന്തരിച്ച ചിന്തകനും , പത്ര
പ്രവർത്തകനുമായ Christopher
Hitchens പറഞ്ഞപോലെ , “Never
be a spectator of unfairness or stupidity. The grave will supply plenty of time
for silence.”
No comments:
Post a Comment